കായകല്പം അവാർഡ്
ലോകത്തിന്റെ ഫാർമസി എന്ന വിശേഷണമുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തിനാകമാനം മാതൃകയാവുന്ന രീതിയിലാണ് കേരളത്തിലെ ആരോഗ്യ മേഖല നിലകൊള്ളുന്നത്. കേരളത്തിന്റെ ആരോഗ്യസൂചിക തുലനം ചെയ്യപ്പെടുന്നത് വികസിതരാജ്യങ്ങളിലെ ആരോഗ്യസൂചികയുമായി ബന്ധപ്പെടുത്തിയാണ്. കേരളത്തിന്റെ ആരോഗ്യരംഗത്തെ മികവിന് കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മതിലകം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രം, മാടവന കുടുംബാരോഗ്യ കേന്ദ്രം എന്നിങ്ങനെ രണ്ട് ആരോഗ്യ കേന്ദ്രങ്ങളാണ് ഉള്ളത്. ഇവ രണ്ടും മികവിന്റെ കേന്ദ്രങ്ങളാണ്. ജില്ലയിൽ ആദ്യമായി ഗുണമേന്മക്കുള്ള ഐ.എസ്.ഒ സർട്ടിഫിക്കേഷൻ 2023 നേടിയത് പെരിഞ്ഞനം സാമൂഹിക ആരോഗ്യകേന്ദ്രമാണ്. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യമായി ഐ.എസ്.ഒ പുരസ്കാരം നേടിയത് മാടവന കുടുംബാആരോഗ്യ കേന്ദ്രമാണ്. ബ്ലോക്കിന് കീഴിലുള്ള രണ്ട് ആരോഗ്യ സ്ഥാപനങ്ങൾക്ക് പെരിഞ്ഞനം സി എച്ച് സി ക്ക് സംസ്ഥാനതലത്തിൽ കായകൽപ്പ അവാർഡ് ഒന്നാം സ്ഥാനം ലഭിക്കുകയും മാടവന കുടുംബാരോഗ്യ കേന്ദ്രത്തിന് ജില്ലാതലത്തിൽ കായികൽപ്പ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യ മേഖലയിൽ ഭരണസമിതിയുടെ നിരന്തരമായ ഇടപെടലുകളുടെ ഫലമായാണ് അവാർഡുകൾ ലഭിക്കുന്നതിന് സാധിച്ചിട്ടുള്ളത്. ആരോഗ്യ മേഖലയിലെ 8 ഘടകങ്ങളിലായി 350 പരം വിഭാഗങ്ങളിലുള്ള മികവ് പരിഗണിച്ചാണ് ആരോഗ്യ കേന്ദ്രങ്ങൾക്ക് കായകൽപ്പ അവാർഡിന് അർഹമായത്. ആശുപത്രി പരിപാലനം ,ശുചിത്വം, അണുബാധ നിയന്ത്രണം തുടങ്ങിയ വിവിധ ഘടകങ്ങളെ മികവിനാണ് ആരോഗ്യ കേന്ദ്രങ്ങൾക്ക് അവാർഡ് ലഭിച്ചിട്ടുള്ളത്. 2023-24 വർഷത്തില്‍ കേന്ദ്രസർക്കാരിന്റെ നാഷണല്‍ ക്വാളിറ്റി അഷ്വാറന്‍സ് സ്റ്റാന്റേർഡ് (NQAS) 98% മാർക്കോടുകൂടി നേടിയിട്ടുണ്ട്.