ബഡ്സ് റീ ഹാബിലിറ്റേഷൻ സെന്റർ

സമൂഹത്തിലെ ഏറെ കരുതലും പരിഗണനയും ആവശ്യമുള്ള ഭിന്നശേഷിക്കാരായ കുരുന്നുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഈ ഭരണസമിതി കുടുംബശ്രീയുമായി ചേർന്നുകൊണ്ട് ബ്ലോക്ക് പഞ്ചായത്തിന്റെ സ്വന്തം സ്ഥലത്ത് 2022-23 വർഷത്തില്‍ ആരംഭിച്ച നൂതന പദ്ധതിയാണ്  ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ. ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെയും കുട്ടികൾക്ക് ഉപയോഗപ്രദമാകുന്ന സ്ഥാപനം  നിപ്മറിന്റെ സാങ്കേതിക സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ഭിന്നശേഷിക്കാരായ കുരുന്നുകളെ സ്വയം പര്യാപ്തമാക്കുവാനുള്ള സജ്ജീകരണങ്ങള്‍ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷിതമായ കെട്ടിടങ്ങളും വിശാലമായ അങ്കണവും സമാധാനപൂർണമായ അന്തരീക്ഷവും പരിചയസമ്പന്നരായ അധ്യാപകനും ആയയും ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.

കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് അവസരം ഒരുക്കുകയും അതിലൂടെ ഭിന്നശേഷി കലോത്സവത്തിൽ നിരവധി പുരസ്കാരങ്ങൾ നേടുന്നതിനും കഴിഞ്ഞുഎസ്..ആർ.ടി പ്രത്യേക സിലബസ് അടിസ്ഥാനമാക്കി നടത്തുന്ന പഠനത്തിലൂടെ കഴിഞ്ഞ പത്താം ക്ലാസ്പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടാൻ കഴിഞ്ഞുആരംഭ ഘട്ടത്തിൽ 15 കുട്ടികളാണ് ഈ കേന്ദ്രത്തിൽ ഉണ്ടായിരുന്നത്ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് അമ്മമാർക്ക് തയ്യൽ പരിശീലനം നൽകി. ലക്ഷം രൂപ ചെലവഴിച്ച് നൂതന തയ്യൽ മെഷീനുകളും വാങ്ങി നൽകിഇതിന്റെ ഫലമായി ഉണർവ് എന്ന പേരിൽ ഒരു തയ്യൽ യൂണിറ്റ് ആരംഭിക്കുകയും അമ്മമാർക്ക് ഒരു വരുമാന മാർഗം ഉണ്ടാക്കുവാനും കഴിഞ്ഞിട്ടുണ്ട്സർവ്വോപരി ജോലിയോടൊപ്പം കുട്ടികളുടെ സാമീപ്യവും അമ്മമാർക്ക് ഇതിലൂടെ സാധ്യമായി. കുട്ടികളുടെ കായിക പരിശീലനത്തിനുള്ള സംവിധാനങ്ങൾ പ്രധാന കെട്ടിടത്തോട് ചേർന്ന് സജ്ജീകരിച്ചിട്ടുണ്ട്. ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ഉൾപ്പെടെയുള്ള മാതൃകാപരമായ പ്രവർത്തനത്തിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ഭിന്നശേഷി സൗഹൃദ പഞ്ചായത്തിനുള്ള പുരസ്കാരത്തിന് 2025ൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് അർഹമായി.