ഭരണസംവിധാനം
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ പ്രവർത്തിക്കുന്ന മതിലകം ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തിന്റെയും ഇടയിൽ ഏകോപനവും വികസന പ്രവർത്തനങ്ങളും നിർവഹിക്കുന്ന പ്രധാന തദ്ദേശസ്വയംഭരണ സ്ഥാപനമാണ്. പ്രദേശത്തിന്റെ സാമൂഹികവും സാമ്പത്തികവും അടിസ്ഥാന സൗകര്യപരവുമായ ആവശ്യങ്ങൾ പരിഗണിച്ച് വിവിധ വികസന-ക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നതിൽ ബ്ലോക്ക് പഞ്ചായത്ത് പ്രധാന പങ്ക് വഹിക്കുന്നു.
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളടങ്ങുന്ന ഭരണസമിതിയാണ് മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. പ്രസിഡന്റ് ഭരണസമിതിക്ക് നേതൃത്വം നൽകുന്നു. വൈസ് പ്രസിഡന്റ്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, അംഗങ്ങൾ എന്നിവർ ഭരണനിർവഹണത്തിലും വികസന പ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും മേൽനോട്ടത്തിലും സജീവമായി പങ്കാളികളാകുന്നു.
ധനകാര്യം, വികസനം, ക്ഷേമം തുടങ്ങിയ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംവിധാനവും വിവിധ വകുപ്പുകളിലെ ജീവനക്കാരും ഭരണസമിതിയുടെ തീരുമാനങ്ങളും പദ്ധതികളും കാര്യക്ഷമമായി നടപ്പിലാക്കുന്നു.
സ്ഥാപനത്തിന്റെ ദർശനം, ദൗത്യം, കാഴ്ചപ്പാട്
ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റ് ഭാഗമാണ് ഈ സ്ഥാപനം. പ്രാദേശിക സാമ്പത്തിക വികസനം, ദാരിദ്ര നിർമ്മാർജ്ജനം, ദുർബ്ബല ജനവിഭാഗങ്ങളുടെ ഉന്നമനം പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടേയും സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ എന്നിവ ലക്ഷ്യമാക്കിയുള്ള കേന്ദ്രസംസ്ഥാന ഫണ്ടുകൾ ഉപയോഗിച്ച് സമഗ്ര വികസനത്തിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തു വരുന്നു. ഈ സ്ഥാപനത്തിന്റെ ദീർഘദൂര കാഴ്ചപ്പാടുകൾ ലക്ഷ്യങ്ങൾ എന്നിവ താഴെ പറയുന്നവയാണ്.
ഗ്രാമീണസമ്പദ്ഘടനയുടെ വളർച്ചയും വികസനവും
ദാരിദ്ര്യനിർമ്മാർജ്ജനവും പ്രാദേശിക സാമ്പത്തികവികസനവും
എല്ലാ ദരിദ്രജനവിഭാഗങ്ങൾക്കും തൊഴിലവസരങ്ങൾ.
എല്ലാവർക്കും ആരോഗ്യ സുരക്ഷ, ശുചിത്വം,കുടിവെള്ളം,
സമഗ്ര കാർഷിക വികസനം, ക്ഷീരവികസനം മൃഗസംരക്ഷണം
സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം
ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക.
പട്ടികജാതി - പട്ടികവർഗക്കാർ, ദുർബ്ബല ജനവിഭാഗങ്ങൾ, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർ, അഗതികൾ, വൃദ്ധജനങ്ങൾ എന്നിവരുടെ സാമൂഹ്യ സുരക്ഷ കൂടാതെ പഞ്ചായത്തിരാജ് നിയമത്തിന്റെ 4 പട്ടിക പ്രകാരം ബ്ലോക്ക് പഞ്ചായത്തിന് നൽകിയിട്ടുള്ള ചുമതലകൾ താഴെ പറയുന്നവയാണ്. ഇവയെ അടിസ്ഥാനമാക്കിയുള്ള വിവിധ പദ്ധതികളുടെ നിർവ്വഹണവും ലക്ഷ്യങ്ങളിൽപ്പെടുന്നു.
ഈ സ്ഥാപനത്തിന്റെ ഘടനയും പ്രധാന ചുമതലകളും
പഞ്ചായത്തിരാജ് നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണസമിതിയാണ് ഈ സ്ഥാപനത്തിന്റെ ഭരണം നടത്തുന്നത് അംഗങ്ങളും 7 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും അടങ്ങുന്നതാണ് ഭരണസമിതി. ഭരണസമിതിയിലെ അംഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കുന്ന ചെയർമാന്മാരും, അംഗങ്ങളും ഉൾക്കൊള്ളുന്ന ധനകാര്യം, വികസനകാര്യം ആരോഗ്യവും വിദ്യാഭ്യാസവും ക്ഷേമകാര്യം എന്നീ സ്റ്റാന്റിങ്ങ് കമ്മിറ്റികളും ഭരണസൗകര്യത്തിനായി രൂപീകരിച്ചിട്ടുണ്ട്. ജനറൽ കമ്മിറ്റിയും വിവിധ സ്റ്റാന്റിങ്ങ് കമ്മിറ്റികളും യോഗം ചേർന്നാണ് ഈ സ്ഥാപനത്തിന്റെ ഭരണപരമായ തീരുമാനങ്ങൾ എടുക്കുന്നത്. വിവിധ പദ്ധതികളുടെ ആസൂത്രണം പദ്ധതി രൂപീകരണം, നിർവ്വഹണം വിലയിരുത്തൽ എന്നിവ സ്വാഭാവികമായും ഭരണസമിതി യുടെ ചുമതലകളിൽപ്പെടുന്നു. ഇവ കൂടാതെ വിവിധ കേന്ദ്ര സംസ്ഥാനാവിഷ്കൃത പദ്ധതികളും മാർഗ രേഖകൾ അനുസരിച്ച് നിർവ്വഹണം നടത്തുന്നു. ഈ ഭരണ സംവിധാനത്തിന്റെ മുഖ്യഘടകമാണ് ഉദ്യോഗസ്ഥ സംവിധാനം.
സെക്രട്ടറി & ബി.ഡി.ഒ ആണ് സ്ഥാപനത്തിന്റെ മുഖ്യ ഉദ്യോഗസ്ഥൻ, താഴെ പറയുന്നവർ വിവിധ ചുമതലകൾ നിർവ്വഹിക്കുന്ന ഉദ്യോഗസ്ഥരാണ്.
1. സെക്രട്ടറി & ബി.ഡി.ഒ. - ഓഫീസ് മേധാവി
2. ജോയിന്റ് ബി.ഡി.ഒ (ഇജിഎസ്) - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
3 ജനറൽ എക്സ്റ്റൻഷൻ ഓഫീസർ - ആസൂത്രണം, സമ്പാദ്യപദ്ധതികൾ, കായികം, യുവജനക്ഷേമം, ശുചിത്വം, പദ്ധതി രൂപീകരണം
4. എക്സ്റ്റൻഷൻ ഓഫീസർ (WW) - വനിതാക്ഷേമം, അസിസ്റ്റന്റ് പ്ലാൻ കോ-ഓർ ഡിനേറ്റർ, സ്വയംതൊഴിൽ സംരംഭങ്ങൾ
5. എക്സ്റ്റൻഷൻ ഓഫീസർ (H) - ഭവനനിർമ്മാണം
6. എക്സ്റ്റൻഷൻ ഓഫീസർ (P & M) - മോണിറ്ററിംഗ്
7. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ - പദ്ധതികളുടെ പഞ്ചായത്ത് തല നിർവ്വഹണം
ഇവരെ കൂടാതെ ഹെഡ്ക്ലാർക്കിന്റെ നേതൃത്വത്തിൽ മിനിസ്റ്റീരിയൽ ജീവനക്കാരും സ്ഥാപനത്തിന്റെ ഭരണ സംവിധാനത്തിൽ ഉൾപ്പെടുന്നു.